Saturday, December 18, 2010

പഠനകോണ്‍ഗ്രസ് വാര്‍ത്തകള്‍

പഠനകോണ്‍ഗ്രസ്: ചരിത്രം -സംസ്കാരം 8 സെഷന്‍

എ കെ ജി പഠന ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട് 8 സെഷന്‍ നടക്കും. ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളേജിലെ വിവിധ വേദികളിലായിരിക്കും സെഷനുകള്‍. ഭാഷ സംസ്കാരം വികസനം, പത്രമാധ്യമങ്ങളും വികസനവും, സിനിമ, ടെലിവിഷന്‍, ഗ്രന്ഥശാലകള്‍ പുസ്തക പ്രസാധനം, നാടകം ഫോക്ലോര്‍ ക്ളാസിക്കല്‍ കലകള്‍ വിഷ്വല്‍ ആര്‍ട്സ്, ചരിത്രം പൈതൃക സംരക്ഷണം, ഭാഷാ കംപ്യൂട്ടിങ് എന്നിവയായിരിക്കും സെഷനുകള്‍. ജി ബാലമോഹന്‍തമ്പി, ഡോ പുതുശ്ശേരി രാമചന്ദ്രന്‍, സെബാസ്റ്റ്യന്‍ പോള്‍, കെ ആര്‍ മോഹനന്‍, ജോണ്‍ ബ്രിട്ടാസ്, എ കെ നമ്പ്യാര്‍, ഡോ. പി ജെ ചെറിയാന്‍, ജോസഫ് തോമസ് എന്നിവരാണ് ഈ സെഷനുകളിലെ ചെയര്‍മാന്മാര്‍. എണ്‍പതോളം പ്രബന്ധം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കും. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. മലയാള ഭാഷയെ കംപ്യൂട്ടിങ്ങുമായി ബന്ധപ്പെടുത്തി കൂടുതല്‍ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉതകുന്ന പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരും. മാധ്യമങ്ങളെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കും. സമകാലീന കേരളത്തിലെ മാധ്യമങ്ങളുടെ ഇടപെടല്‍ വിലയിരുത്തും. സിനിമ-ടെലിവിഷന്‍ മേഖലയിലെ പുതിയ പ്രശ്നങ്ങളും അവ പരിഹരിക്കാന്‍ ഉതകുന്ന ചര്‍ച്ചകള്‍ക്കും ഇതു വേദിയാകും.

വ്യവസായം, ഊര്‍ജം, പശ്ചാത്തലവികസനം: 8 സെഷന്‍

എ കെ ജി പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ വ്യവസായം, ഊര്‍ജം, പശ്ചാത്തലവികസനം എന്നിവയുമായി ബന്ധപ്പെട്ട് എട്ട് സെഷന്‍. ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളേജിലായിരിക്കും സെഷനുകള്‍ സംഘടിപ്പിക്കുക. ഊര്‍ജസുരക്ഷയും വികസനാധിഷ്ഠിത ഊര്‍ജവിനിയോഗവും, കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്കുള്ള പശ്ചാത്തല വികസനവും മനുഷ്യശേഷി വികാസവും, പുതുതലമുറ വ്യവസായങ്ങളും നവനിക്ഷേപ അവസരങ്ങളും, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനം, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ പരിപ്രേക്ഷ്യം, വ്യവസായനിക്ഷേപ ധനമാനേജ്മെന്റും വ്യവസായനിക്ഷേപ സാധ്യതകളും, ടൂറിസം: അവസരങ്ങളും വെല്ലുവിളികളും എന്നീ വിഷയങ്ങളിലായിരിക്കും സെഷനുകള്‍. പ്രബീര്‍ പുരകായസ്ത്ര, എം എന്‍ പ്രസാദ്, ഡോ. ജി സി ഗോപാലപിള്ള, ക്രിസ് ഗോപാലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍, കെ എന്‍ രവീന്ദ്രനാഥ്, എളമരം കരീം, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരാണ് സെഷനുകളുടെ ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കുന്നത്. എപതോളം പ്രബന്ധം അവതരിപ്പിക്കും. കേരളത്തിന്റെ വ്യവസായവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉതകുന്ന ക്രിയാത്മക ചര്‍ച്ചകള്‍ക്ക് പഠനകോണ്‍ഗ്രസ് വേദിയാകും. പുത്തന്‍ വികസനത്തുറകളിലെ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യവും വിലയിരുത്തും.

ഠന കോണ്‍ഗ്രസ് വികേന്ദ്രീകരണവും ഭരണപരിഷ്കാരവും: 5 സെഷന്‍

എ കെ ജി പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ അധികാരവികേന്ദ്രീകരണവും ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് അഞ്ച് സെഷന്‍ നടക്കും. ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളേജിലായിരിക്കും ഈ സെഷനുകള്‍. ഭരണപരിഷ്കരണവും ഇ-ഗവേണന്‍സും, നിയമ-നീതി പരിഷ്കരണം, അധികാര വികേന്ദ്രീകരണ വ്യവസ്ഥാപനം, നീര്‍ത്തടാധിഷ്ഠിത സ്ഥലമാനാസൂത്രണം, നഗരവല്‍ക്കരണവും പാര്‍പ്പിടവും എന്നിവയായിരിക്കും ഈ സെഷനുകള്‍. വി ജെ തങ്കപ്പന്‍, ഡോ. എന്‍ കെ ജയകുമാര്‍, അഡ്വ. കെ ചന്ദ്രിക, മാത്യു സി കുന്നുങ്കല്‍, പ്രൊഫ. എ കെ പ്രേമജം തുടങ്ങിയവരാണ് ഈ സെഷനുകളുടെ ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കുന്നത്. ഈ വിഷയങ്ങളില്‍ അമ്പതോളം പ്രബന്ധം അവതരിപ്പിക്കും. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തിയ ഇടപെടലുകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. നിയമ-നീതി രംഗത്തെ പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശം സെഷനുകളില്‍ മുന്നോട്ടുവയ്ക്കും.

1 comment:

വര്‍ക്കേഴ്സ് ഫോറം said...